ക്ഷേത്ര വാർത്തകൾ
ഷൊര്‍ണ്ണൂര്‍ സഭാമഠം ശിവക്ഷേത്രത്തില്‍ ഋഗ്വേദ മുറജപവും വെച്ച് നമസ്‌കാരവും

ഷൊര്‍ണ്ണൂര്‍ സഭാമഠം ശിവക്ഷേത്രത്തില്‍ ഋഗ്വേദ മുറജപവും, അഗ്‌നിഹോത്രികള്‍ക്ക് വെച്ച് നമസ്‌കാരവും നടത്തും. മുറജപം സെപ്തംബര്‍ 14, 15, 16, 17 കൂടിയാണ് നടക്കുന്നത്.
17 ന് മുറജപം അവസാനിക്കുന്ന ദിവസം മുറജപത്തിലെ നെയ്യ് ഭഗവാന് ക്ഷേത്രം തന്ത്രി തിയ്യന്നൂര്‍ മനയ്ക്കല്‍ ശങ്കരനാരായണനുണ്ണി നമ്പൂതിരിപ്പാട് ഭഗവാന് ഉപസംഹരിക്കും.

അതിന് ശേഷമാണ് അഗ്‌നിഹോത്രികള്‍ക്ക് വെച്ച് നമസ്‌കാരം. ഭക്ത ജനങ്ങള്‍ക്കും ഈയവസരത്തില്‍ വെച്ച് നമസ്‌കാരീ നടത്താവുന്നതാണ്.

വേദങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ തുടര്‍ച്ചയായി ജപിക്കുന്നതാണ് മുറജപം. ഇവിടെ ഋഗ്വേദത്തിലെ 64 അദ്ധ്യയം 11472 മന്ത്രങ്ങള്‍ ക്രമമായി കയ്യില്‍ നെയ്യ് വെച്ച് ജപിക്കുന്നു.

വേദം ജപിച്ച് നെയ്യ് വൃതശുദ്ധിയോടെ സേവിക്കുന്നത് വളരെ വിശേഷപ്പെട്ടതാണ്. മുറജപത്തിന് ശേഷം നെയ്യ് പ്രസാദമായി ലഭിക്കുന്നതാണ്. 5 മുതല്‍ 7 ദിവസം വരെ വ്രതം എടുത്തു കൊണ്ടാണ് നെയ്യ് സേവിക്കേണ്ടത്. ഋഗ്വേദം ജപിച്ച നെയ്യ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

വേദപണ്ഡിതനും കേരളത്തിലെ അനവധി യാഗങളില്‍ യജമാനനും മുഖ്യകാര്‍മ്മികനുമായ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടാണ് മുറജപം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99470 65641

വെച്ച് നമസ്‌കാരത്തിന് വരുന്ന അഗ്‌നിഹോത്രികള്‍.

1)ശ്രീ ചെറുമുക്ക്
വല്ലഭന്‍ അക്കിത്തിരിപ്പാട്
(2005 അങ്ങാടിപ്പുറം സോമയാഗം യജമാനന്‍ ,
2013 ഹൈദരബാദ് അതിരാത്രം യജമാനന്‍)

2)ഭട്ടി പുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്.
(2013 തൃശൂര്‍ ബ്രഹ്‌മസ്വ മഠത്തില്‍ നടന്ന സോമയാഗത്തിലെ യജമാനന്‍,
2011 പാഞ്ഞാള്‍ അതിരാത്രത്തിലെ യജമാനനന്‍)

3)ചെറുമുക്ക് വൈദികന്‍ ശ്രീകണ്ഠന്‍ സോമയാജിപ്പാട്.
(2016 പട്ടാമ്പി പെരുമുടിയൂരില്‍ നടന്ന സോമയാഗത്തിലെ യജമാനന്‍)

ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ വാര്‍ത്തയും ചിത്രവും സഹിതം [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കൂ

 

Related Posts