
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വൈശാഖത്തിലെ സൗഖ്യാഭീഷ്ടസിദ്ധിപൂജ അതിവിശേഷം, ബുക്കിംഗ് ആരംഭിച്ചു
മാസങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ വൈശാഖമാസത്തിലെ സൗഖ്യാഭീഷ്ടസിദ്ധീപൂജ ഏറെ പ്രാധാന്യമുള്ളതാണ്. തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് വളരെയധികം പ്രത്യേകതകളുള്ള ഈ പൂജ നടക്കുന്നത്.
മുജ്ജന്മങ്ങളില്‍ ആര്‍ജിച്ച കര്‍മ്മഫലങ്ങളില്‍, ദുഷ്‌ക്കര്‍മ്മങ്ങളാണ് സദ്കര്‍മ്മങ്ങളേക്കാള്‍ അധികരിച്ച് നില്‍ക്കുന്നതെങ്കില്‍, അത് ദുരിതങ്ങള്‍ക്കും ധനാഗമനത്തിനുള്ള തടസ്സമായും ഭവിക്കും എന്നും ഈ പൂജയിലൂടെ പടിപടിയായി ദുഷ്‌കര്‍മ്മങ്ങളുടെ ആധിക്യം കുറച്ച് ഭഗവാന്റെ ചൈതന്യ പ്രവാഹം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന വലിയൊരു സങ്കല്പമാണ് ഈ പൂജയ്ക്ക് പിന്നില്‍.
എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുന്‍പ് തന്നെ ക്ഷേത്രത്തില്‍ പൂജയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ആളുകളുടെ പേരിലും നാളിലും ഭാഗ്യസൂക്ത അര്‍ച്ചനയും ഔഷധസൂക്ത അര്‍ച്ചനയും നടക്കുന്നതിനാല്‍ പേരുകള്‍ പൂജയ്ക്ക് ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ നല്‍കേണ്ടതുണ്ട്. പൂജ നടക്കുന്ന ദിവസം വരാന്‍ സാധിക്കാത്ത ആളുകള്‍, രാവിലെ 9 30 ന്, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ക്ഷേത്രത്തില്‍ ഔഷധ സൂക്ത ജപം ആരംഭിക്കുമ്പോള്‍ അവരവരുടെ ഇടങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ ഭഗവാനെ സ്മരിച്ച്, രോഗങ്ങള്‍ വരാതിരിക്കാനും രോഗശമനത്തിനായും ആഗ്രഹസാഫല്യത്തിനായും പ്രാര്‍ത്ഥിച്ചാല്‍ മതിയാവും.
ക്ഷേത്രത്തില്‍ അവരവരുടെ പേരിലും നാളിലും ഒരാഴ്ചക്കാലം ഭാഗ്യസൂക്തവും ഔഷധ സൂക്തവും അര്‍ച്ചന നടക്കുന്നതിനാല്‍ ഒരാഴ്ച മാംസാഹാരം ഒഴിവാക്കി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നത് ഫലസിദ്ധി വേഗത്തില്‍ ആക്കും എന്നത് നൂറുകണക്കിന് ഭക്തജനങ്ങളുടെ അനുഭവമാണ്. പൂജയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍, പൂജയുടെ ദിവസം രാവിലെ 9.30ന് മുന്‍പ് തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരണം. രാവിലെ 9 30 ന് ക്ഷേത്രത്തില്‍ ഔഷധസൂക്ത ജപം ആരംഭിക്കുമ്പോള്‍ ചുറ്റമ്പലത്തില്‍ ഇരുന്നു കൊണ്ട് പ്രാര്‍ത്ഥനയോടുകൂടി വേദജപം കേള്‍ക്കേണ്ടതുണ്ട്. കൂടാതെ സ്വസ്തി സൂക്തവും ഭാഗ്യസൂക്തവും പൂജ ആരംഭിക്കുന്നതിനു മുന്‍പ് ജപിക്കുന്ന സമയത്തും ദുരിതങ്ങള്‍ അകന്നു സമ്പല്‍ സമൃദ്ധി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ഉള്ള പ്രാര്‍ത്ഥന ഉണ്ടാവണം.
ഓരോ പൂജ കഴിയുമ്പോഴും ഒരാഴ്ച കാലം പൂജിച്ച നാണയമാണ് ഭഗവാന്റെ അനുഗ്രഹ പ്രവാഹമായി നല്‍കുന്നത്. ഇത് ഇടാനുള്ള സഞ്ചി ആദ്യത്തെ പൂജയ്ക്ക് ശേഷം നേരിട്ടും അയച്ചും നല്‍കാറുണ്ട്. ഓരോ പൂജ കഴിയുമ്പോഴും ലഭിക്കുന്ന നാണയങ്ങള്‍ ഈ സഞ്ചിയിലാണ് സൂക്ഷിക്കേണ്ടത്. ഭഗവാന്റെ അനുഗ്രഹപ്രവാഹം തലമുറകളിലേക്ക് പകരാനുള്ള നിധിആയിട്ടാണ് ഈ നാണയങ്ങളെ കരുതുന്നത്.
അടുത്ത സൗഖ്യാഭീഷ്ടസിദ്ധി പൂജ വരുന്നത് മെയ് 11നാണ്. അതിന് ഏഴ് ദിവസം മുമ്പ് തന്നെ പൂജയില്‍ പങ്കെടുക്കുന്നവരുടെ പേരിലും നാളിലും ഭാഗ്യസൂക്തവും ഔഷധസൂക്തവും അര്‍ച്ചന നടത്തും. അതുകൊണ്ടുതന്നെ ഈ പൂജ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ പൂജയുടെ സമയത്തും, പങ്കെടുത്ത നൂറുകണക്കിന് ഭക്തജനങ്ങള്‍ക്ക് ആനന്ദ ലഹരിയായി ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യമായി കൃഷ്ണ പരുന്തുകള്‍ എത്തിയിരുന്നു. പൂജയില്‍ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ക്ക് ഔഷധസൂക്തം ജപിച്ച വെണ്ണ പൂജയ്ക്ക് ശേഷം കഴിക്കുവാനുള്ള ഭാഗ്യം ഉണ്ട്.
പൂജിച്ച സൗഖ്യാഭീഷ്ടസിദ്ധിയന്ത്രം ധരിക്കുന്നത് രോഗശമനത്തിനും ധനാഗമനത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുന്നതിനും ഈശ്വരാധീനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. ഏത് ആഗ്രഹത്തോട് കൂടിയാണോ ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത്, ആ ആഗ്രഹം ഭഗവാന്‍ സാധിപ്പിച്ചു കൊടുത്ത നൂറുകണക്കിന് അനുഭവങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ഉണ്ട്.
സൗഖ്യ അഭീഷ്ട സിദ്ധി പൂജയ്ക്ക് ശേഷം, തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ ഭാഗ്യസൂക്തം ജപിക്കുമ്പോള്‍, ആഗ്രഹ സാധ്യത്തിനായി ഭഗവാന് നാണയപ്പറ സമര്‍പ്പിക്കുന്നത് ഉത്തമമാണ്. അന്നേദിവസം ക്ഷേത്രത്തിലെത്താന്‍ സാധിക്കാത്തവര്‍ക്കും ഈ വഴിപാട് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ്. അവരവരുടെ പേരിലും നാളിലും നാണയപ്പറ ഭഗവാന് സമര്‍പ്പിക്കാം.
നാണയപ്പറക്ക് ശേഷം, പട്ടില്‍ പൊതിഞ്ഞ ഒരു നാണയം വഴിപാട് സമര്‍പ്പിച്ചവര്‍ക്ക് തപാലില്‍ അയച്ചു നല്‍കും. ആഗ്രഹം സാധിച്ചു കഴിയുമ്പോള്‍ ഈ നാണയം തിരികെ ഭഗവാന് നേരിട്ട് എത്തി സമര്‍പ്പിക്കണം എന്നതാണ് ആചാരം. രോഗശമനത്തിന്, അന്നേദിവസം എത്തുന്ന ഭക്തജനങ്ങള്‍ക്ക്, നാണയം കൊണ്ട് തുലാഭാരം സമര്‍പ്പിക്കുന്നത് ഉത്തമമായ വഴിപാടാണ്. തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ ആചാര്യന്മാര്‍ സ്വസ്തി സൂക്തം ജപിക്കുന്ന സമയത്ത് അത് പ്രാര്‍ത്ഥനാപൂര്‍വ്വം കേട്ടതിനു ശേഷം രോഗങ്ങളില്‍ നിന്നും മുക്തി നല്‍കണമെന്ന പ്രാര്‍ത്ഥനയോടുകൂടി നാണയം കൊണ്ട് തുലാഭാരം സമര്‍പ്പിക്കുന്നത് അതിവിശേഷമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495960102 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാവുന്നതാണ്.