
ക്ഷേത്ര വാർത്തകൾ
വൈക്കത്തഷ്ടമി: സ്‌പെഷ്യല്‍ ബോട്ട് സര്‍വീസുമായി ജലഗതാഗത വകുപ്പ്
വൈക്കം ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് ജലഗതാഗത വകുപ്പ് സ്‌പെഷ്യല്‍ ബോട്ട് സര്‍വീസ് തുടങ്ങി. തവണക്കടവ്-വൈക്കം ഫെറി റൂട്ടില്‍ സ്‌പെഷ്യല്‍ രണ്ടു ബോട്ട് ഉള്‍പ്പെടെ 5 ബോട്ടുകള്‍ ആണ് അഷ്ടമി സര്‍വീസ് നടത്തുന്നത്. രാവിലെ 5.30 മുതല്‍ രാത്രി 9 വരെയുള്ള സാധാരണ സര്‍വീസിന് 6 രൂപയാണ് നിരക്ക്. എന്നാല്‍ രാത്രി 9 മുതല്‍ രാവിലെ 5.30 വരെയുള്ള സര്‍വീസുകള്‍ക്ക് 20 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഉത്സവ സമാപന ദിവസമായ ഡിസംബര്‍ 6 രാവിലെ 7 മണിവരെ 5 ബോട്ടുകളുടെ സ്‌പെഷ്യല്‍ സര്‍വീസ് തുടരും. മുന്‍പ് മൂന്ന് ബോട്ടുകള്‍ ആണ് സര്‍വീസ് ഉണ്ടായിരുന്നത്. നാളെ 4.30 മുതലാണ് അഷ്ടമി ദര്‍ശനം.