മന്ത്രങ്ങള്‍
ഷഷ്ഠി; ഇന്ന് ജപിക്കേണ്ട മന്ത്രങ്ങള്‍

മീനത്തിലെ ഷഷ്ഠിയായ ഇന്ന് ((ഏപ്രില്‍ 3)) ജപിക്കേണ്ട സുബ്രഹ്‌മണ്യ മന്ത്രങ്ങള്‍. വ്രതമെടുത്തവരും വ്രതമെടുക്കാത്തവരും ഭക്തിയോടെ വേണം ഈ മന്ത്രം ജപിക്കാന്‍.

സുബ്രഹ്‌മണ്യ ഗായത്രി:

‘സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്‌കന്ദ: പ്രചോദയാത്’

ധ്യാനശ്ലോകം

‘സ്ഫുരന്‍മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം’

മുരുകമന്ത്രം

‘ഓം അഗ്‌നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്‌മണ്യായ നമ:’

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്‌കന്ദം വിശാഖം സതതം നമാമി

സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ

 

Related Posts