കുചേല ദിനത്തില്‍ ചെയ്യേണ്ടത്
ശ്രീകൃഷ്ണന്റെ സഹപാഠിയും ബാല്യകാല സുഹൃത്തുമായിരുന്നു കുചേലന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ദാരിദ്ര്യ ദുഃഖത്താല്‍ വലഞ്ഞ കുചേലന്‍ ദ്വാരകയില്‍ ശ്രീകൃഷ്ണനെ കാണാന്‍ അവില്‍ പൊതിയുമായി എത്തിയെന്നും തുടര്‍ന്ന് അവില്‍ നിവേദ്യം ഭഗവാന്‍ സ്വീകരിച്ച ശേഷം കുചേലന്‍ കുബേരനായി എന്നുമാണ് വിശ്വാസം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഭഗവാനെ കാണാന്‍ കുചേലന്‍ എത്തിയത്. അതിനാല്‍ ഈ ദിനം കുചേലദിനമായി ആചരിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ 20 നാണ് കുചേലദിനം.
ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും കുചേല ദിനം ആചരിച്ചു പോരുന്നുണ്ട്. അന്നേദിവസം മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാടായി അവില്‍പ്പൊതി സമര്‍പ്പിച്ചാല്‍ ദാരിദ്ര്യ ദുഃഖം മാറുമെന്നും, കുചേലനു നല്‍കിയതു പോലെ ഭഗവാന്‍ സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
കുചേല ദിനത്തില്‍ ഗുരുവായൂരിലെ വിശേഷ വഴിപാടാണ് അവില്‍നിവേദ്യം. അന്നേദിവസം ആയിരങ്ങള്‍ അവിലുമായി ഗുരുവായൂരപ്പനെ തൊഴാനെത്തും. ഭക്തര്‍ സമര്‍പ്പിച്ച അവില്‍ നിവേദിച്ചശേഷം തിരിച്ചുനല്‍കും. സന്നിധിയില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഭക്തന്‍മാരുടെ അവില്‍സമര്‍പ്പണം നടക്കും.
കുചേല ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെന്ന് അറിയാന്‍ തുടര്‍ന്ന് വീഡിയൊ കാണൂ.