ക്ഷേത്ര വാർത്തകൾ
തിരുവീശങ്കുളം ക്ഷേത്രത്തില്‍ കര്‍പ്പൂരാദി അഷ്ടബന്ധ നവീകരണ കലശം

പിറവത്തിന് സമീപം മുളക്കുളം വടക്കേക്കര തിരുവീശകുളം മഹാദേവക്ഷേത്രത്തില്‍ (Thiruveesamkulam Mahadeva Temple piravom) കര്‍പ്പൂരാദി അഷ്ടബന്ധ നവീകരണ കലശ, പരിവാര പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. പതിനൊന്ന് ദിവസത്തെ താന്ത്രിക ചടങ്ങുകള്‍ 29 ന് വലിയ ബലിക്കല്‍ പ്രതിഷ്ഠ പരിവാര പ്രതിഷ്ഠ എന്നിവയോടെ സമാപിക്കും.

ക്ഷേത്രവും പ്രതിഷ്ഠയും അതി സങ്കീര്‍ണങ്ങളായ താന്ത്രിക ക്രിയകളോടെ നവീകരിക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. ക്ഷേത്രം തന്ത്രിമാരായ മണത്താറ്റ് ദിനേശന്‍ നമ്പൂതിരി, അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി ലാലന്‍ ശാന്തികള്‍ എന്നിവര്‍ കാര്‍മ്മികത്വം നല്‍കും. കലശത്തിന് മുന്നോടിയായി വിവിധ പരിഹാര ക്രിയകള്‍ നടക്കും.

പത്താം ദിവസമായ 28 ന് രാവിലെ 5.20നും 7.20 നും ഇടയിലുള്ള മിഥുനം രാശി ശുഭ മഹൂര്‍ത്തത്തിലാണ് ബ്രഹ്‌മ കലശാഭിഷേകം. ഉച്ചയ്ക്ക് പ്രസാദ ഊട്ടുണ്ട്. 29 ന് രാവിലെ വലിയ ബലിക്കല്‍ പ്രതിഷ്ഠ, പരിവാര പ്രതിഷ്ഠ, ശ്രീഭൂതബലി എന്നിവയുണ്ട്.

22 ന് വൈകീട്ട് 7 ന് കലിയുഗ ധര്‍മ്മത്തെ അധീകരിച്ച് പ്രൊഫ. സരിത അയ്യരുടെ പ്രഭാഷണം. 9 ന് പ്രസാദ ഊട്ട്. 23 ന് വൈകീട്ട് 7 ന് നൃത്ത നൃത്യങ്ങള്‍. 9 ന് പ്രസാദ ഊട്ട്. 24 ന് വൈകീട്ട് 7 ന് മുന്‍ എം.എല്‍.എ, കെ.എന്‍.എ ഖാദറിന്റെ പ്രഭാഷണം. 9 ന് പ്രസാദ ഊട്ട്. 25 ന് വൈകീട്ട് 7 ന് ബിജു പുളിക്കലോടത്തിന്റെ പ്രഭാഷണം. 9 ന് പ്രസാദ ഊട്ട്.

26 ന് വൈകീട്ട് 7 ന് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണം. 9 ന് പ്രസാദ ഊട്ട്. 27 ന് വൈകീട്ട് 7 ന് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടന്‍ തുളളല്‍ എന്നിവയുണ്ടെന്ന് സമിതി ഭാരവാഹികളായ പി.എന്‍.മോഹന്‍ദാസ്, ടി.ഷാജി, സുമേഷ് തിലകന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9497890848.

ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ ഫോണ്‍നമ്പര്‍ സഹിതം വാര്‍ത്തയും ചിത്രങ്ങളും [email protected] എന്ന വിലാസത്തില്‍ അയയ്ക്കൂ.

Related Posts