തൈക്കാട്ട് മഹാദേവക്ഷേത്രത്തില്‍ കലശാഭിഷേകം ഏപ്രില്‍ 25, 26ന്
വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തില്‍ പുനഃരുദ്ധാരണത്തിനുശേഷം വരുന്ന അഞ്ചാമത് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ശ്രീ മഹാദേവന് ദ്രവ്യകലശവും, മഹാവിഷ്ണുവിനും, ശാസ്താവിനും മറ്റ് ഉപദേവന്മാര്‍ക്കും വിശേഷാല്‍ കലശാഭിഷേകവും നടക്കുന്നു. പുതിയതായി നിര്‍മ്മിച്ച മൂന്ന് ഉപദേവാലയങ്ങളുടെ പ്രതിഷ്ഠാ ചടങ്ങ് തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ പുലിയന്നൂര്‍ മുരളീനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ഇരവിമംഗലത്ത്മന സന്തോഷ് പി. നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 2023 ഏപ്രില്‍ 25, 26 തീയതികളിലായി നടക്കും.
പൗരാണിക ആചാരാനുഷ്ഠാനങ്ങളോടേയും, ചൈതന്യവത്തായ പൂജാവിധികളിലൂടേയും, അനുദിനം ഐശ്വര്യസംപുഷ്ടമായിക്കൊണ്ടിരിക്കുന്ന വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠക്ക് ശേഷം അഷ്ടമംഗല പ്രശ്‌നവിധി പകാരം, സുബ്രഹ്‌മണ്യ സ്വാമി, ഹനുമാന്‍ സ്വാമി, നവഗ്രഹ ക്ഷേത്രം എന്നിവയുടെ നിര്‍മ്മാണം, കൃഷ്ണ ശില, തടി, ചെമ്പോല എന്നിവ ഉപയോഗിച്ച് തനതു കേരളീയ ക്ഷേതശൈലിയില്‍, ചെമ്പാടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ വാസ്തുശാസ്ത്രവിധി പ്രകാരം നടന്നുവരികയാണ്. ശില്‍പ്പി ശ്രീ ഉണ്ണികൃഷ്ണന്‍, മൂത്താശാരി മണിയാശാന്‍, തൃശ്ശൂര്‍ ശീ സുനില്‍ (ചെമ്പോല പണികള്‍) എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം നടക്കുന്നത്.
ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക എന്നത് ഒരു മനുഷ്യായുസ്സില്‍ ലഭിക്കാവുന്ന അപൂര്‍വ്വ പുണ്യകര്‍മ്മങ്ങളില്‍ ഒന്നാണ്. വിഗ്രഹങ്ങള്‍, പീഠം, സോപാനം, കട്ടിള, ഓവ്, തടിയുടെ ഉത്തരം, ചെമ്പോല, താഴികക്കുടം, വിളക്കുകള്‍, പൂജാപാത്രങ്ങള്‍ തുടങ്ങിയവയുടെ ചിലവുകള്‍ തുകയായി ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. പ്രതിഷ്ഠാദിനം മുതല്‍ നവഗ്രഹ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും, ഹോമവും, അര്‍ച്ചനയും, ശ്രീ സുബ്രഹ്‌മണ്യസ്വാമിയ്ക്ക് പഞ്ചദ്രവ്യാഭിഷേകം, പഞ്ചാമൃതാഭിഷേകം, ഷഷ്ഠിനിവേദ്യം എന്നിവയും, എല്ലാ മാസവും പൗര്‍ണമി ദിനങ്ങളില്‍ ശ്രീ ഹനുമാന്‍ സ്വാമിയ്ക്ക് വടമാല, അവില്‍ നിവേദ്യം, മായപ്പൊടി വെറ്റിലമാല ചാര്‍ത്തല്‍ തുടങ്ങിയ വഴിപാടുകളും ഭക്തജനങ്ങള്‍ക്ക് ഉദ്ദിഷ്ഠകാര്യസിദ്ധിക്ക് നടത്താവുന്നതാണ്.
കേരളത്തിലെ വളരെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം നടത്തിവരുന്ന വിശേഷാല്‍ വഴിപാടായ പാശുപതാസ്ത്ര ത്രയംബകാര്‍ച്ചന വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ പ്രത്യേകതയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഈ വഴിപാട് നടത്തിയാല്‍ ശത്രുദോഷനിവാരണം, ഉദ്ദിഷ്ഠകാര്യസിദ്ധി, ധനാഗമനസിദ്ധി, വ്യാപാരവിജയം, വിദ്യാഭ്യാസ ഉന്നതി, ദാമ്പത്യസൗഖ്യം, തുടങ്ങിയവയാണ് ഫലങ്ങള്‍.
എപ്രില്‍ 23 ഞായറാഴ്ച വൈകിട്ട് 4.30-ന്, ഇടപ്പളളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ നിന്നും ഭദ്രദീപം തെളിയിച്ചുകൊണ്ട്, ശ്രീ സുബ്രഹ്‌മണ്യസ്വാമിയുടെയും ശ്രീ ഹനുമാന്‍ സ്വാമിയുടെയും, നവഗ്രഹങ്ങളുടെയും വിഗ്രഹഘോഷയാത, അലങ്കരിച്ച രഥത്തില്‍ ദേശക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ട് 8-ന് തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രസന്നിധിയില്‍ എത്തിചേരുന്നതാണ്. ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശ്രീ മഹാദേവന് ദ്രവ്യകലശം (108 കലശം) ഓരോ ഭക്തജനങ്ങളുടെയും നക്ഷത്രത്തില്‍ നടത്താവുന്നതാണ്.
Thaikattu Sri Mahadeva Temple
Vennala P.O, Kochi – 682028
Kerala, India
Contact:
+91- 484- 2805986, +91-9562888888
[email protected]