ക്ഷേത്ര വാർത്തകൾ
വെട്ടിക്കാവില്‍ 22ന് ഉദയാസ്തമയ പൂജ

തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഉദയാസ്തമയ പൂജ ഒക്ടോബര്‍ 22ന് നടക്കും. തലേദിവസത്തെ അത്താഴപൂജയോടെ ആരംഭിക്കുന്ന ഉദയാസ്തമയ പൂജ വലിയ ഗുരുതിയോടെയാണ് സമാപിക്കുന്നത്.

തന്ത്രിയാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. സമ്പല്‍സമൃദ്ധിക്കും കാര്യവിജയത്തിനും കുടുംബ ഐശ്വര്യത്തിനുമായിട്ടാണ് ഏകദിന ഉത്സവമായി കണക്കാക്കുന്ന ഉദയാസ്തമയ പൂജ നടത്തുന്നത്. ഭക്തര്‍ക്ക് ഉദയാസ്തമയ പൂജ വഴിപാടായി നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 85471 78755

Related Posts