ക്ഷേത്ര വാർത്തകൾ
വൈശാഖവാവിനായി ഒരുങ്ങി തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രം

മുവാറ്റുപുഴ: ‘കേരള കാശി’ എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രവും തീര്‍ത്ഥക്കരയും ഈ വര്‍ഷത്തെ ‘വൈശാഖവാവി’നായി ഒരുങ്ങി. ജൂണ്‍ 6 വ്യാഴാഴ്ച്ചയാണ് ഈ വര്‍ഷത്തെ വൈശാഖ വാവ്.

പിതൃതര്‍പ്പണപ്രധാനങ്ങളായ അമാവാസികളില്‍ ഒന്നായ വൈശാഖ വാവ് ദിവസം രാവിലെ 5.30 മുതല്‍ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കാശീതീര്‍ത്ഥ സാന്നിധ്യത്താല്‍ പിതൃമോക്ഷ പ്രസിദ്ധമായ തീര്‍ത്ഥക്കരയിലെ വിശാലമായ സുകൃതം തീര്‍ത്ഥമണ്ഡപത്തില്‍ ബലിയിടീല്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, തിലഹവനം, സായൂജ്യപൂജകള്‍, പിതൃശുദ്ധിക്രിയകള്‍ എന്നിവയും ഉണ്ടായിരിക്കും. ബലിയിടീല്‍ കര്‍മ്മങ്ങള്‍ക്ക് ആനിക്കാട്ടില്ലത്ത് ബ്രഹ്‌മശ്രീ.നാരായണന്‍ ഇളയത് പൗരോഹിത്യം വഹിക്കും.

മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കായി ഉണക്കല്‍ വച്ച് (അരി വേവിച്ച്) ബലിയിടുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9207732152.

ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ [email protected] എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അയയ്ക്കുക.

Related Posts