
ഈ വഴിപാട് മതി സകല പിതൃദോഷങ്ങളും മാറാന്‍!; അറിയാം വേളോര്‍വട്ടത്തെ അതിവിശേഷ വഴിപാടിനെക്കിറിച്ച്
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആലപ്പുഴ ജില്ലയിലെ വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രം. നിരവധി ഭക്തരുടെ മൂലകുടുംബ ക്ഷേത്രമാണിത്. വേളോര്‍വട്ടത്തു കൂട്ടനമസ്‌കാരം നടത്തിയാല്‍ തീരാത്ത പിതൃദോഷങ്ങളില്ലെന്നാണ് വിശ്വാസം. വേളോര്‍വട്ടത്തു കിണറ്റുകര തളിച്ചുകോട നടത്തിയാല്‍ തീരാത്ത നാഗ ദോഷങ്ങളും ഇല്ല എന്നാണ് പണ്ട് മുതല്‍ക്കേ ഉള്ള വിശ്വാസം.
ഓഗസ്റ്റ് 3,4 തിയതികളില്‍ കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസം ആണ് ശ്രാദ്ധ കണക്ക് പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ കറുത്തവാവ് ഉള്ളതിനാല്‍ അന്നേ ദിവസങ്ങളില്‍ ഒറ്റ നമസ്‌കാരം കഴിക്കുന്നത് വളരെ പ്രാധാന്യം ആണ്. അന്നേ ദിവസം അറുകുലക്ക് ദാഹം വഴിപാട് അതി വിശേഷമാണ്.
കൂടാതെ 1000 കുടം ജലഅഭിഷേകം, ശിവധാര, ജലധാര, യക്ഷിയമ്മക്ക് പാല്‍പ്പായസം, കുരുതി, അഷ്ടാഭിഷേകം, ക്ഷീരധാര, 101 കുടം ജലാഭിഷേകം എന്നിവയും പ്രധാന വഴിപാടാണ്. ഓഗസ്റ്റ് 12 ന് ക്ഷേത്രത്തില്‍ ഇല്ലം നിറ രാവിലെ മുതല്‍ക്കു തന്നെ ആരംഭിക്കും. തെക്കനപ്പന്റെയും വടക്കനപ്പന്റെയും ദര്‍ശനം സാധ്യമാക്കുക അതി വിശേഷമാണ്.
ഐതിഹ്യം
പണ്ടുകാലം മുതല്‍ക്കുതന്നെ വേളോര്‍വട്ടത്തിന് ദേശാധിപത്യം ഉണ്ടായിരുന്നു. ഇട പ്രഭുക്കന്മാര്‍ക്ക് ഒരു ദേശത്തിന്റെ ഭരണചുമതല വന്ന കാലം മുതല്‍ തോണിക്കടവ് മേനോന്‍ വേളോര്‍വട്ടത്തിന്റെ നാടുവാഴി ആയിരുന്നു. ചേര്‍ത്തലക്ക് കരപ്പുറം ദേശം എന്ന് നാമകരണം ലഭിക്കുന്നതിനു മുന്‍പ് തന്നെ വേളോര്‍വട്ടത്തിന്റെ പേരും പെരുമായും അതി പ്രശസ്തമായിരുന്നു. അന്ന് വടക്കിനകത്തു ഒരു ശ്രീകോവില്‍ മാത്രമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്തു മുറജപത്തിനായി പോയിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കൊച്ചി മുതല്‍ അമ്പലപ്പുഴ വരെ സുരക്ഷിതായി എത്തിക്കുന്ന ചുമതല തോണിക്കടവ് മേനോന് ആയിരുന്നു. വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയ ആഴ്‌വാഞ്ചേരി തമ്പ്രാകള്‍ക്ക് ക്ഷേത്ര നാട അടച്ചിരിക്കുന്നതിനാല്‍ അന്ന് ദര്‍ശനം സാധ്യമായിരുന്നില്ല. അങ്ങനെ തമ്പ്രാക്കളുടെ സുരക്ഷ ചുമതല ഉള്ള തോണിക്കടവ് മേനോന്റെ പ്രേത്യേക ക്ഷണം മാനിച്ചു തമ്പ്രാക്കള്‍ വേളോര്‍വട്ടത്തു തങ്ങാന്‍ തീരുമാനിച്ചു. അന്ന് രാത്രി തമ്പ്രാകള്‍ക്ക് സ്വപ്ന ദര്‍ശനം ഉണ്ടാകുകയും വെളുപ്പിന് ഗണപതി ഹോമിതിനു ഉള്ള ഒരുക്കങ്ങള്‍ ആയിക്കൊള്ളുക തമ്പ്രാകള്‍ക്ക് വൈക്കത്തപ്പനായി ഞാന്‍ വേളോര്‍വട്ടത്തു ദര്‍ശനം നല്‍കി കൊള്ളാം എന്നായിരുന്നു സ്വപ്ന ദര്‍ശനം. പിറ്റേന്ന് ഹോമാകുണ്ടത്തില്‍ അഗ്‌നി സ്വയംഭൂവായി തമ്പ്രാകള്‍ക്ക് വൈക്കത്തപ്പന്‍ ദര്‍ശനം നല്‍കിയെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 92881 56896. 04782813466.