ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 14 ദിവസത്തെ വിദ്യാഗോപാല മന്ത്രാര്‍ച്ചന നാളെ തുടങ്ങും
പരീക്ഷക്കാലത്തിന് മുന്നോടിയായി തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരി 6 മുതല്‍ തുടര്‍ച്ചയായ 14 ദിവസം വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തുന്നു. കുട്ടികളുടെ പേരിലും നാളിലും വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി, പൂജിച്ച സാരസ്വത ഘൃതം നെയ്യ് സഹിതം ഈ വര്‍ഷവും അയച്ചു നല്‍കുന്നുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കുട്ടികള്‍ക്ക് ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതിനും പഠിച്ച കാര്യങ്ങള്‍ യഥാസമയം മനസ്സില്‍ ഓര്‍മ്മ വരുന്നതിനും ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്തിനുമായിട്ടുമാണ് 14 ദിവസം തുടര്‍ച്ചയായി വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
കുട്ടികള്‍ സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഭഗവാനെ മനസ്സില്‍ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശാ
വിദ്യാമാശു പ്രയഛമേ
എന്ന മന്ത്രം ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. നെയ്യ് ഓണ്‍ലൈനായി ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും കുളികഴിഞ്ഞതിനുശേഷം ഏഴു ദിവസം കൊണ്ട് ഭഗവാനെ മനസ്സില്‍ വിചാരിച്ച് ഈ മന്ത്രങ്ങള്‍ മൂന്നുതവണയെങ്കിലും ജപിച്ച് സേവിച്ചു തീര്‍ക്കുകയാണ് വേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 95 96 0 1 0 2 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് നല്‍കിയാല്‍ മതിയാവും.