
നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- പൂയം
പൂയം
അപ്രതീക്ഷിതമായി സ്ഥാനചലനം, സുഹൃത്തുക്കളുടെ സഹായത്തോടെ തൊഴില്‍നേട്ടവും സാമ്പത്തിക നേട്ടവും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത.
കാര്‍ഷിക കാര്യങ്ങളില്‍ അല്‍പ്പം നഷ്ടങ്ങളുണ്ടാകും, വളര്‍ത്തു മൃഗങ്ങള്‍ക്കു നാശമുണ്ടാകാം, വ്യാപാര കാര്യങ്ങളില്‍ വലിയ നഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, കൂട്ടുവ്യാപാര മേഖലയില്‍ മറ്റുള്ളവരുമായി അഭിപ്രായ ഭിന്നതകളുണ്ടാകാതെ ശ്രദ്ധിക്കണം.
വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, പിതൃതുല്യരായവരില്‍ നിന്നും സഹായം ഉണ്ടാകും, സന്താനങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും, അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗീകാരങ്ങള്‍ തേടിയെത്തും.